Pages

Sunday, October 28, 2012

കടല്‍ ആരുടെതാണ് ???

  "മനുഷ്യന്‍ മതങ്ങളെ സ്രഷ്ടിച്ചു  ,
മതങ്ങള്‍ ദൈവങ്ങളെ സ്രഷ്ടിച്ചു,
മനുഷ്യനും മതങ്ങളും ദൈവങ്ങളും,
മണ്ണ്  പങ്കുവെച്ചു"

കടപ്പാട് : മത്രഭൂമി ഓണ്‍ലൈന്‍
      പക്ഷെ ആധുനിക മനുഷ്യന്‍ അവിടെയും നിര്‍ത്തിയില്ല അവനു ഇനി കടലും കൂടി പങ്കുവെചാലെ സമാധാനം  ആവുകയുള്ളൂ.
അതാണ്‌ വിശ്വഹിന്ദു പരിക്ഷത്ത് നേതാവ്  പ്രവീണ്‍ തൊഗാഡിയയുടെ  പ്രസ്താവനയില്‍ നിന്നും മനസ്സിലാവുന്നത്. മീന്‍പിടുത്തം  ഹിന്ദുക്കളുടെ മാത്രം അവകാശമാണെന്നും അതിനുവേണ്ടി  നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.  അതായത് ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗം  വരുന്ന കടല്‍ മുഴുവന്‍ ഹിന്ദുവിന്  അവകാശ പെട്ടതാണ് , ഇനി മുതല്‍ ബ്രാമണനും ശൂദ്രനും വൈശ്യനും  അടങ്ങുന്ന ഹിന്ദു മാത്രമേ മീന്‍ പിടിക്കാന്‍ പാടുള്ളൂ. ബാകി വരുന്ന മുസ്ലിമിനും ക്രിസ്ത്യാനിക്കും  വേണമെങ്കില്‍  ഇവരുടെ  കയ്യില്‍നിന്നും കാശുകൊടുത്തു വാങ്ങി കഴിച്ചോണം. ഈപറയുന്നതോന്നും വര്‍ഗീയതയേ അല്ല  കാരണം ഇത് പറയുന്നത്  താടി വളര്‍ത്തിയ മുസ്ലിമല്ല, മറിച്ചു ഈ രാജ്യത്തെ  രാമരാജ്യമാക്കും  എന്ന് പറഞ്ഞു നടക്കുന്ന ഹിന്ദുവാണ് (ഇവരാണോ ഹിന്ദു ഫൂ !!!).
  തൊഗാഡിയയും വിശ്വഹിന്ദു പരിക്ഷത്തും, ഈ രാജ്യത്തെ ഭൂരിപക്ഷം ഹിന്ദുക്കളുടെയും പ്രാതിനിധ്യം വഹിക്കുന്നില്ലെന്ന്നും; ഭൂരിപക്ഷം ഹിന്ദുക്കളും "വാസുഥൈവ: കുടുമ്പകം"  എന്നാ ആര്‍ഷ വാക്യം പ്രാവര്‍ത്തികമാക്കുന്നവരാനെന്നും മനസ്സിലാക്കുന്ന ഏതൊരുവനും  ഈ പ്രസ്താവനയെ അങ്ങേ അറ്റത്തെ  അവജ്ഞയോടെ തള്ളികളയും.പക്ഷെ ഇത്തരം പ്രസ്താവനകള്‍ക്ക്  നേരെ  അധികാരി വര്‍ഗം കണ്ണടച്ചാല്‍ മുസ്ലിംകളില്‍ ചിലര്‍ (അവര്‍ മുസ്ലിംകളാണെന്ന് പറഞ്ഞു നടക്കുന്നു). ഈ പ്രസ്താവനയോട്  വൈകാരികമായി പ്രതികരിക്കുകയും  അത്  ഇവിടെ- പ്രതേകിച്ചു കടലോരപ്രദേശത്തെ മത ധ്രുവീകരണത്തിന്  കാരണമാവുകയും  ചെയ്യും. ഇത്തരം ആളുകളുടെ ഉള്ളിലിരിപ്പും അതുതന്നെയാണ്. അതിനാല്‍  അധികാരികള്‍   മാറാട്‌  കലാപങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളുകയും, ഇനിയും അത്തരം  ഒരു അവസ്ഥ സംജാതമാവതിരിക്കാന്‍ ശ്രദ്ധിക്കുയും വേണം. അതുപോലെ ഇതര സമുദായങ്ങള്‍ ഈ പ്രസ്താവന ഒരു ഹിന്ദുവിന്റെ ആയി എടുക്കാതെ നമ്മെ തമ്മിലടിപ്പിച്ചു ചോരകുടിക്കാന്‍ വന്ന ചെന്നായയുടെ തന്ത്രമാണെന്ന് തിരിച്ചറിയുകയും വേണം.  

"ജലവും,വായുവും,  പ്രകാശവും ഒന്നും ആരുടേയും സ്വന്തമല്ല  എന്ന സത്യം മനസ്സിലാക്കുന്നവരാണ്  വിവേകമുള്ളവര്‍"      

No comments:

Post a Comment