പശുവും ചത്തു മോരിലെ പുളിയും പോയി പിന്നെ ഇവനിത് എന്തിന്റെ സൂകേടാനെന്നാവും ഈ ശീർഷകം കാണുമ്പോൾ നിങ്ങള്ക്ക് തോന്നുന്നത്. അതുകൊണ്ട് ഞാൻ ആദ്യമേ പറയട്ടെ ചുംബന സമരവുമായി ബന്ധപെട്ടു അടുത്തിടെ ചില സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണമാണ്( അതായത് അടിപിടി ) ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
ഇനി ചുംബന സമരത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ആണ് ഇവിടെ പറയുന്നത്. ഒരു സമര രീതി എന്ന നിലക്കോ മറ്റേതെങ്കിലും നിലക്കോ ചുംബനത്തെ ഉപയോഗിക്കുന്നതിനോട് എനിക്ക് എതിർപ്പു തന്നെയാണ്. എന്നിരിന്നാലും അവരുടെ ലക്ഷ്യത്തേ ഞാൻ അംഗീകരിക്കുകയും, മാത്രമല്ല അത് നേടാൻ എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യാൻ സന്നദ്ധനുമാണ്. പിന്നെ സമരം ചെയ്യാനുള്ള അവരുടെ അവകാശത്തെ ഞാൻ ആദരിക്കുകയും ചെയ്യുന്നു. ഇതാണ് ഈ വിഷയത്തിൽ എന്റെ നിലപാട്.
എറണാംകുളത്ത് വെച്ച് നടന്ന ചുംപന സമരത്തിൽ എന്റെ നാട്ടിൽ നിന്ന് ഒരു പെണ്‍ക്കുട്ടിയും പങ്കെടുക്കുകയുണ്ടായി. അതിറെ പേരിൽ അവർ വല്ലാതെ വിമർഷിക്കപെട്ടു എന്നാണ് അറിഞ്ഞത്. മാത്രമല്ല അവര്ക്കുണ്ടായിരുന്ന ഒന്ന് രണ്ടു സുഹൃത്തുക്കൾ അവരോടു മിണ്ടാറെ ഇല്ല എന്നാണ് ഞാൻ അറിഞ്ഞത്. ഇത് വായിക്കുന്ന എന്റെ നാട്ടു കാരോട് എനിക്ക് പാറയാനുള്ളത്. ഒരാൾ തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ(അത് മറ്റുള്ളവര്ക്ക് നിരുപദ്രവമാണെങ്കിൽ ) അത് ചെയ്യാൻ അവരെ അനുവദിക്കുക എന്നതാണ് ഒരു പൌരൻ എന്നാ നിലയിൽ നമ്മുടെ കർത്തവ്യം.
ഇനി ആ കൂട്ടുകാരിയോട് എനിക്ക് പറയാനുള്ളത്. താങ്കളുടെ ലക്‌ഷ്യം മഹത്തരവും പ്രാപിക്കേണ്ട ഒന്നുമാണ്, എന്നാൽ നിങ്ങൾ അതിനു തിരഞ്ഞെടുത്ത വഴിയോടു എനിക്ക് വിയോജിപ്പാണ്. എന്നിരുന്നാലും താങ്കൾക്ക് അത് തെറ്റാണെന്ന് തോന്നതിടത്തോളം കാലം ആ വഴിയിൽ സഞ്ചരിക്കാൻ എന്റെ എല്ലവിത ആശംസകളും സഹായവും ഉണ്ടായിരിക്കും.
P. S. : ആ പെണ്‍ക്കുട്ടിയുടെ പേര് ഹൈറുന്നിസ പി. എന്നും എന്റെ നാട് ചെർപുളശ്ശേയുമാണ്.
No comments:
Post a Comment