ആമുഖം
പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭന്റെ ഒരു ചെറുകഥയാണ് "പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി". ഇത് കണ്ടെത്താൻ എന്നെ സഹായിച്ച എന്റെ കൂട്ടുകാരായ മനീഷ് രാമനുണ്ണി, സുനിൽ ഏലംകുളം എന്നിവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി
വരിവരിയായി നിൽക്കുന്ന കാറ്റാടി മരത്തിലോന്നിന്റെ ചുവട്ടിലാണ് ഞാനിരിക്കുന്നത്. എന്റെ മുമ്പിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു കോട്ടയാണ് . കടലിലേക്കു തള്ളിനില്ക്കുന്ന ഒരു പാറമേലാണ് കോട്ട. ആര് പണിതുവെന്നോ എപ്പോൾ പണിതുവെന്നോ ഒന്നും എനിക്കു നിശ്ചയമില്ല. ഒരുപക്ഷേ, ഈ ഭൂമി ഉണ്ടായനാൾ മുതൽക്കേ ഈ കോട്ടയും ഇവിടെ ഉണ്ടായിരിക്കാം. എന്റെ ചെറുപ്പത്തിൽ എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നും അങ്ങനെ തോന്നുന്നു.
ഓർമവെച്ച നാൾ മുതൽക്കേ ഞാൻ ചുറ്റിത്തിരിയാൻ തുടങ്ങിയിരിക്കയാണ്. അനുഭവങ്ങളുടെ വിഴുപ്പുഭാണ്ഡവും പേറി ജീവിതത്തിന്റെ ദുർഗമങ്ങളായ വഴികളിലൂടെ ഞാൻ സഞ്ചരിക്കുന്നു. പലനാടും കണ്ടു: പലരുമായും ഇടപഴകി . പക്ഷെ, അസ്വസ്ഥമായ എന്റെ മനസ്സിനു സമാധാനം ലഭിച്ചുവോ?
ഇല്ല !
എങ്കിലും ഈ പഴയ നഗരത്തിലേക്കു തിരിച്ചു വരുമ്പോഴോക്കെ എന്തെന്നില്ലാത്ത ഒരാശ്വാസം എനിക്കു ലഭിക്കാറുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപു ഞാൻ വിട്ടുപിരിഞ്ഞ എന്റെ അമ്മയാണ് ഈ നഗരം. ഇവിടത്തെ ഇടുങ്ങിയ തെരുവുകളും വലിയ മൈതാനവും അമ്പലവും പള്ളിയും എല്ലാറ്റിനുമുപരിയായി ഈ ഇടിഞ്ഞു പൊളിഞ്ഞ കോട്ടയും എന്റെ സ്വന്തമാണെന്ന് എനിക്കുതോന്നുന്നു.
ഇവിടത്തെ ഓരോ മണൽത്തരിയും എനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് .ഇവിടെ വച്ചാണ് ഞാൻ ഒരു കൊല്ലം മുൻപ് ഒരു പുതിയ മനുഷ്യനായതും .
മറയാൻപോകുന്ന സൂര്യന്റെ രശ്മികൾ കാറ്റാടിയുടെ തൂങ്ങിക്കിടക്കുന്ന ചില്ലകളിലൂടെ കടന്നു വരുമ്പോൾ ആളുകൾ കടൽക്കരയിൽനിന്നു മടങ്ങുകയായിരുന്നു. കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ഉള്ളവരിലധികവും പ്രായംകൂടിയവരായിരുന്നുതാനും. മഞ്ഞുവീഴുന്നതിനു മുൻപേ വീട്ടിലെത്തണമെന്ന നിർബന്ധത്തോടെയാണ് അവർ നടന്നിരുന്നത്. കഴുത്തിൽ മഫ്ലർ ചുറ്റിക്കെട്ടി വലിയ ചൂരൽവടികൾ ചുഴറ്റിക്കൊണ്ട് അവർ എന്നെ കടന്നുപോയി. ചെറുപ്പക്കാർക്ക് ഒരു ബദ്ധപാടും കണ്ടില്ല. കൈകോർത്തുപിടിച്ചും, തോളോടുതോളുരുമ്മിയും അവർ പതുക്കെ നടന്നകന്നപ്പോൾ എന്തുകൊണ്ട് ഇരുട്ട് വേഗം പരക്കുന്നില്ല എന്ന വിഷാദമേ അവർക്കുള്ളൂവന്ന് എനിക്കുതോന്നി.
അവരാരുംതന്നെ എന്നെ ശ്രദ്ധിച്ചില്ല. പക്ഷെ, ഞാൻ അവരെ സൂക്ഷിക്കുന്നുണ്ടായിരുന്നു. കുറെ മുമ്പായിരുന്നുവെങ്കിൽ ഞാൻ അവരെ നോക്കി അസൂയപ്പെട്ടെനെ. ഒരു നെടുവീർപ്പോടെ പറഞ്ഞുവെന്നും വരും :
"ആഹ്ലാദിക്കാൻ മാത്രം പിറന്ന ഭാഗ്യശാലികൾ!"
ആഹ്ലാദം !
എനിക്കു ചിരിവരുന്നു.
കാരണമുണ്ട്. എനിക്കറിയാം അവരിൽ വലിയൊരു ഭാഗം ആഹ്ലാദിക്കുവാൻ കഴിയാത്തവരാനെന്ന്. കൃത്രിമമായ ഒരാവരണമണിഞ്ഞുകൊണ്ട് അവർ എവിടെക്കോ ഒഴുകിപ്പോവുകയാണ്. ആത്മവഞ്ചനയുടെ ഏതു വൈതരണിയിലേക്കോ! ഒന്നിനോടും ബന്ധം സ്ഥാപിക്കാൻ അവർക്കു കഴിയുകയുമില്ല.
മനുഷ്യന്റെ കേട്ടുപിണഞ്ഞുകിടക്കുന്ന ബന്ധങ്ങളെക്കുറിച്ചു ഞാനാലോചിച്ചു. പണ്ടും പലപ്പോഴും അങ്ങനെ ആലോചിച്ചിട്ടുണ്ട്. എങ്കിലും അന്നൊന്നും അവ അഴിച്ചുനീക്കുവാൻ കഴിയുന്ന കുരുക്കുകളാണെന്നു മനസ്സിലായിരുന്നില്ല.
പക്ഷെ, ഇന്നെനിക്കു മനസ്സിലായോ?
ഞാൻ സ്വയം ചോദിച്ചു.
എന്റെ സ്വന്തം കുരുക്കുകൾ ഞാൻ അഴിച്ചുനീക്കിക്കഴിഞ്ഞുവോ?
ഹൃദയത്തിലെ പഴയ മുറിവ് വീണ്ടും പൊട്ടി ചോര കിനിയുവാൻ തുടങ്ങി. എന്റെ മനസ്സ് അസ്വസ്ഥമാവുകയാണ്.
അപ്പോൾ- അപ്പോഴാണ് ആ ശബ്ദംകേട്ടത്. ആരോ പൊട്ടിച്ചിരിക്കുന്നു. ഞാൻ തിരിഞ്ഞു നോക്കി. പ്രകാശം പരത്തുന്ന ആ പെണ്‍കുട്ടി! ഞാൻ അദ്ഭുതപ്പെട്ടില്ല! അവളെ ഞാൻ എപ്പോഴും എവിടെയും പ്രതീക്ഷിക്കാറുണ്ട്. ഇരുട്ടു നിറഞ്ഞുകിടന്നിരുന്ന എന്റെ ജീവിതത്തിൽ ഒരു കൊള്ളിമീനിനെപ്പോലെ അവൾ പെട്ടെന്നു മിന്നിമായുകയാണ്. മായാത്ത രോദനമായി അവൾ അവശേഷിക്കുകയും ചെയ്തു എന്റെ ആത്മാവിൽ, എന്നുതന്നെ പറയട്ടെ അവളെ ഞാൻ വീണ്ടും കാണുകയാണ്.
എന്റെ ശരീരത്തിലെ ഓരോ അണുവും ത്രസിച്ചു. അവളുടെകൂടെ അവളുടെ അനുജത്തിയും അനുജനുമുണ്ടായിരുന്നു.രണ്ടുപേരെയും കൂട്ടി പൂഴിവിരിച്ച നടപ്പാതയിലൂടെ അവൾ നടന്നുവരികയാണ്. പാവാടയ്ക്കു പുറമെ റെയിൻബോ ജെറ്റിന്റെ ഒരു ദാവണികൂടി അവൾ ചുറ്റിയിരുന്നു. അവൾ അല്പം വലുതായിട്ടുണ്ട്. ആ പയ്യൻ ചരടിൽ കെട്ടിയ ഒരു തകരവിമാനം ഉറക്കെ കറക്കിക്കൊണ്ടിരിക്കുന്നു.
എന്തോ പറഞ്ഞ് അവൾ ഉറക്കെ ചിരിച്ചു. വല്ല തമാശയുമായിരിക്കാം. അവരുടെ ലോകത്തിൽ തമാശക്കുമാത്രമേ സ്ഥാനമുള്ളൂ.
എന്റെ മുന്പിലൂടെ കടന്നുപോയപ്പോൾ ഞാൻ അവളെ നല്ലപോലെ കണ്ടു. വിശുദ്ധിയുടെ കണ്ണാടിയായിരുന്നു ആ മുഖം. അതങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും.
സന്ധ്യയുടെ നേരിയ വെളിച്ചത്തിൽ ആ മരച്ചുവട്ടിൽ ഒരു ശിലാപ്രതിമപോലെ ഇരിക്കുന്ന എന്നെ കാണുന്പോൾ അവൾ ഭയപ്പെട്ടുപോകുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നെ അവൾ നോക്കുമെന്ന് എനിക്കു നല്ല ഉറപ്പുണ്ടായിരുന്നു. പ്രത്യേകിച്ച് കരണമുണ്ടായിട്ടൊന്നുമല്ല. അവൾ എന്നെ നോക്കും, അത്രതന്നെ!
ഞാൻ കാത്തുനിൽക്കുകയായിരുന്നു.
എന്റെ പ്രതീക്ഷ ശരിയായി. അവൾ എന്നെ നോക്കി. ഭാവംകൊണ്ടു ചൂളിപ്പോകുന്നതിനു പകരം ആ കുട്ടി പുഞ്ചിരിച്ചു. അവൾ പിടിച്ചില്ല. എന്തിനാണ് പേടിക്കുന്നത്? ഞാനുമൊരു മനുഷ്യനല്ലേ? പക്ഷെ, എത്രപേരതറിയുന്നുണ്ട്? സ്വതവേ മനോഹരമായ ആ മുഖം അപ്പോൾ കൂടുതൽ മനോഹരമായി. എന്തുകൊണ്ടോ എന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അതിർക്കവിഞ്ഞ ആനന്ദം നിമിത്തമായിരിക്കാം.
അവൾക്കെന്നെ മനസ്സിലായോ, എന്തോ?
കണ്ണിൽനിന്നു മറയുന്നതുവരെ ഞാൻ അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
കാറ്റാടിയുടെ ചില്ലകളുടെ ഇടയിലൂടെ ചൂളംവിളിക്കുന്ന കാറ്റും കോട്ടയുടെ പാറക്കെട്ടിൽ വന്നിടിക്കുന്ന തിരയും ആ പെൺകുട്ടിയുടെ പൊട്ടിച്ചിരി ആവർത്തിക്കുകയാണെന്ന് എനിക്കു തോന്നി. അന്തിചുകപ്പ് പൂർണമായി മായുകയും ആകാശത്തിന്റെ കോണിൽ ഏതാനും നക്ഷത്രങ്ങൾ തെളിയുകയും ചെയ്തു. ഞാൻ ഇവിടെനിന്നെഴുന്നേറ്റില്ല. മഞ്ഞണിഞ്ഞ പർവതത്തിന്റെ ചരിവിൽ ധ്യാനലീനനായിരിക്കുന്ന ഒരു യോഗിയെപ്പോലെ ഞാൻ ഈ മരച്ചുവട്ടിൽ ഇരുന്നു ഈറൻ പിടിച്ച അന്തരീക്ഷം; ഇരുട്ട്; എങ്ങും വിങ്ങിനില്ക്കുന്ന മൂകത. കടൽപോലും തെല്ലടങ്ങിയിരിക്കുകയാണ് .
ആ പെൺകുട്ടിയെ ആദ്യമായി കണ്ടുമുട്ടിയ ദിവസം ഞാനോർത്തു.
നിഗൂഢമായ ഒരുദ്ദേശം ഹൃദയത്തിലൊളിച്ചുവെച്ചുകൊണ്ട് ഇവിടത്തെ തെരുവുകളിലൂടെ ഞാൻ അലയുകയായിരുന്നു. എന്നെ സ്നേഹിച്ചിരുന്ന ഏതാനും ചിലരെ രാവിലെത്തന്നെ ചെന്നുകണ്ടു. ഒരു തരത്തിലുള്ള മുന്നറിയിപ്പുമുണ്ടായിരുന്നില്ല. എന്റെ പെരുമാറ്റം അവരെ അന്പരപ്പിച്ചുവെന്നു തോന്നുന്നു. അവർ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: "വെറുതെ കണ്ടുപോകാൻ വന്നതാണ്. ഒരുപക്ഷെ , അടുത്തൊന്നും ഇങ്ങോട്ടുവരാൻ തരപ്പെട്ടുവെന്നു വരില്ല".
എന്റെ ശബ്ദം അപ്പോൾ ഇടറിയിരിക്കണം. എങ്കിലും ഞാൻ പറഞ്ഞത് അവർ വിശ്വസിച്ചു. ഒരിടത്തും സ്ഥിരമായി നിൽക്കുന്നവനല്ല ഞാനെന്ന് അവർക്കറിയാം.
നടന്ന വഴിയിലൂടെ തന്നെ വീണ്ടും നടന്നു. അന്പലത്തിന്റെയും പള്ളിയുടെയും മുൻപിലൂടെ പോയി. മൈതാനത്തിൽ കുറേനേരം ചെന്നിരുന്നു. അവിടെനിന്നെഴുന്നേറ്റ് വീണ്ടും ചുറ്റുവാൻ തുടങ്ങി. ഒരു മുക്കും മൂലയും ഒഴിച്ചുവെച്ചില്ല എല്ലായിടത്തും ചെന്നു.
ഒടുവിൽ തിയേറ്ററിന്റെ മുന്നിലെത്തി. അവിടെ അല്പനേരം വെറുതെ നിന്നപ്പോൾ തോന്നി-എന്തുകൊണ്ട് സിനിമ കണ്ടുകൂടാ? സിനിമ ഞാൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. എന്തിന് അങ്ങനെ സിനിമയെക്കുറിച്ചു മാത്രമായി പറയുന്നു? ഈ ലോകത്തിലുള്ള സുന്ദരങ്ങളായ എല്ലാ വസ്തുക്കളും എനിക്കിഷ്ടമായിരുന്നുവല്ലോ.
സന്ധ്യയോടുകൂടി കളി അവസാനിക്കും. അതിനുശേഷം വേണ്ടത്ര സമയമുണ്ട്. എവിടെ വേണമെങ്കിലും പോകാം. കീശയിൽ പണമുണ്ട്. ഹോട്ടലിൽ മുറിയെടുക്കുന്നതിന് ഒരു മുടക്കവുമില്ല. വേണമെങ്കിൽ ഞാൻ താമസിക്കുന്നേടത്തേക്കു തന്നെ തിരിച്ചുപോകാം. അവിടെ എന്റെ കിടക്കയിൽ സുഖമായി കിടന്നതിനുശേഷം.....
ഞാൻ വിഷം കുടിച്ചു മരിക്കുവാൻ തീർച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു.
എങ്ങനെയാണ് അത്തരത്തിലുള്ള ഒരു തീരുമാനത്തിലെതിത്തിയത് എന്നതിനെക്കുറിച്ചു ഒന്നുംതന്നെ പറയുവാൻ എനിക്ക് കഴിയുംകയില്ല. എന്റെ ജീവിതത്തിൽ പിന്നിട്ട ഓരോ നിമിഷവും ഉൽക്കടമായ വിഷാദവും നിരാശയും നിറഞ്ഞതായിരുന്നു.എന്നെ നശിപ്പിക്കുവാൻ തക്കംപാർത്തിരിക്കുന്നവരാണ് ഞാൻ കണ്ടുമുട്ടുന്ന ഓരോരുത്തരും എന്നായിരുന്നു എന്റെ വിശ്വാസം. അതിനാൽ ഞാൻ എല്ലാവരെയും വെറുക്കുകയും ഭയപ്പെടുകയും ചെയ്തു. സംശയത്തിന്റെ പടർന്നുകത്തുന്ന ഒരു പന്തം ഹൃദയത്തിൽ സദാ ആളിക്കൊണ്ടിരുന്നു.
എങ്കിലും കുറച്ചുപേരെ എല്ലാം മറന്നു സ്നേഹിക്കുകയുണ്ടായി.
അവർക്കും എന്നെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.
ജീവിതം ദുസ്സഹമായിത്തീർന്നു.
എന്റെ ബാല്യം ആനന്ദം നിറഞ്ഞ ഒരു സ്വപ്നം പോലെ കഴിഞ്ഞ ഒന്നായിരുന്നില്ല. അന്നേ തുടങ്ങിയിരുന്നു ആ വീർപ്പുമുട്ടൽ.
ഒടുവിൽ സഹിച്ചിരിക്കുവാൻ അല്പംപോലും കഴിയുകയില്ല എന്ന ഘട്ടം വന്നപ്പോൾ ആത്മഹത്യ ചെയ്യുവാനുറച്ചു. മരണത്തോടുകൂടി ഏതു വേദനയാണ് അവസാനിക്കാത്തത്?
അന്ന്, വിഷം നിറച്ച ഒരു കുപ്പിയുമായി തിയേറ്ററിൽ ചെന്നിരുന്നപ്പോൾ ഞാൻ സ്വയം പറഞ്ഞു: "നീ മരിക്കണം; എന്നാലേ നിനക്ക് സുഖവും സ്വാതന്ത്ര്യവും ലഭിക്കുകയുള്ളൂ!"
ഏറ്റവും പിറകിലുള്ള സീറ്റിലായിരുന്നു ഞാനിരുന്നത്. 'മാറ്റിനി'യായതിനാൽ ആളുകൾ കുറവായിരുന്നു. ഞാനതിൽ സന്തോഷിച്ചു. ഒരലട്ടും കൂടാതെ പടം കാണാമല്ലോ.
കളി തുടങ്ങാറായപ്പോഴേക്കും ഒരു പെൺകുട്ടിയും അവളുടെ പിന്നാലെ രണ്ടു ചെറിയ കുട്ടികളും കടന്നുവന്നു. അവർ വന്നതുതന്നെ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടായിരുന്നു. സാധാരണ കുട്ടികളിൽ കാണാറുള്ള ഉത്കണ്ഠയോ പരിഭ്രമമോ ഒന്നുംതന്നെ അവരിൽ കണ്ടില്ല.
ആ പെൺകുട്ടി ഒരു മൂളിപ്പാട്ട് പാടി തിയേറ്റർ മുഴുവൻ അലക്ഷ്യമായി കണ്ണോടിച്ചു.
അപ്പോൾ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു: "ദൈവമേ, ആ കുട്ടികളെ എന്റെ അടുക്കലേക്കയക്കരുതേ! ഈ അവസാന നിമിഷങ്ങളിൽ ഞാനനുഭവിക്കുന്ന സമാധാനം അവർ കെടുത്തും. ഈ തിയേറ്ററിൽ വേണ്ടത്ര സ്ഥലമുണ്ട്. എവിടെയെങ്കിലും പോയി അവരിരിക്കട്ടെ.ഇവിടെ മാത്രം വേണ്ട."
ഞാൻ അങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരിക്കേ അവൾ എന്റെ അരികിലായി വന്നിരുന്നു. അവളുടെ പിന്നാലെ ആ രണ്ടു ചെറിയ കുട്ടികളും.
ഞാൻ അങ്ങോട്ട് നോക്കിയതേയില്ല.
എന്നെ ബുദ്ധിമുട്ടിക്കുവാനല്ലെങ്കിൽ പിന്നെ എന്തിന് അവർ എന്റെ അടുക്കൽത്തന്നെ വന്നിരുന്നു?
ആ പെൺകുട്ടി തന്റെ അനുജത്തിയോടും അനുജനോടും 'കലപില'എന്ന് തമിഴും മലയാളവും കലർന്ന ഭാഷയിൽ സംസാരിക്കുവാൻ തുടങ്ങി. വലിയ ധൃതിയിലായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് നിർത്തി, ഏതെങ്കിലുമൊരു പാട്ടിന്റെ രണ്ടുവരി മൂളൂന്നതിലും അവൾ വലിയ മിടുക്കു കാണിച്ചു. ഇടയ്ക്കിടെ, ഒരു കാട്ടുചോല പാറക്കെട്ടിൽ ചെന്നിടിച്ചു ചിന്നിച്ചിതറുന്നപോലെ, പൊട്ടിച്ചിരിക്കുകയും ചെയ്തു.

സിനിമയാരംഭിച്ചു.
ടെക്‌സാസിലെ വിശാലമായ പുൽമൈതാനങ്ങളിലൊന്നിൽ തങ്ങൾ സ്നേഹിക്കുന്ന പെണ്ണിനുവേണ്ടി ചോര ചീന്തുവാൻ രണ്ടു ചെറുപ്പക്കാർ തയ്യാറായി നിൽക്കുകയാണ്.
വെടിപൊട്ടുന്നു; മനുഷ്യൻ പിടഞ്ഞുവീഴുന്നു; കുതിരകൾ പായുന്നു; ആയിരക്കണക്കിലുള്ള പശുക്കളെ ശത്രുക്കൾ തെളിച്ചു കൊണ്ടുപോകുന്നു....
എന്റെ അടുത്തിരിക്കുന്ന പെൺകുട്ടിയും അപ്പോൾ ടെക്‌സാസിലെ ഒരു ഗോശാലയിലായിരുന്നു. അവൾക്ക് സ്വസ്ഥത തീരെയുണ്ടായിരുന്നില്ല. ഒരു കുതിര മറിഞ്ഞുവീണപ്പോൾ ഉള്ളിൽ തട്ടിയ വ്യസനത്തോടെ അവൾ പറഞ്ഞു: "പാവം!".
ഡേവിഡ് ഫാരറുടെ ബീഭത്സമായ മുഖം ക്ലോസപ്പിൽ കണ്ടപ്പോൾ അവൾ പറഞ്ഞുപോയി: "ആയ് !".
അങ്ങനെ പറഞ് അവൾ സീറ്റിന്റെ പിറകിലേക്കു വലിഞ്ഞു.
ഏതോ ഒരക്രമിയുടെ കൈക്ക് വെടികൊണ്ടപ്പോൾ അവൾ എന്നകൂടി പിടിച്ചുകുലുക്കി.
"സബാഷ്! അങ്ങനെ വേണം, അല്ലെ? "
യാതൊരു സ്തോഭവും പ്രകടിപ്പിക്കാതെ തിരശീലയിലേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു ഞാൻ.
എനിക്കാശ്ചാര്യം തോന്നി, ചൈതന്യത്തിന്റെ ഒരു സ്ഫുലിംഗമാണ് ആ പെൺകുട്ടി!
ആ കുട്ടിയുടെ നേരെയുണ്ടായിരുന്ന നീരസം പതുക്കെപ്പതുക്കെ നീങ്ങിപ്പോയി.
അവൾ കൈക്ക് പിടിച്ചു ചോദിച്ചു: "നിങ്ങൾ എനിക്കിതിന്റെ കഥ പറഞ്ഞുതരുമോ?"
ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, അവളുടെ മൂക്കുത്തിയിലെ വൈരംപോലെ തന്നെ അവളുടെ മുഖവും തിളങ്ങുന്നു!
"പറയൂ, എനിക്ക് പറഞ്ഞുതരില്ലേ? എനിക്കൊന്നും മനസ്സിലാകുന്നില്ല. ഞാനിക്കൊല്ലം ആറാംക്ലാസ്സിലായിട്ടേയുള്ളൂ ".
അപ്പോൾ എനിക്കുണ്ടായ സന്തോഷം! ആദ്യമായാണ് ഒരു കുട്ടി എന്നോട് അത്ര സ്നേഹത്തോടും സ്വാതന്ത്ര്യത്തോടുംകൂടി ഒരു കാര്യമാവശ്യപ്പെടുന്നത്. ഞാനിട്ടിരിക്കുന്ന കുപ്പായം വിലകുറഞ്ഞതും കീറിയതുമായിരുന്നു. ഞാൻ മുടി ചീകിയിട്ടില്ല. ഷേവ് ചെയ്തിട്ടുമില്ല. എന്നിട്ടും, ഒരിംഗ്ളീഷ് സിനിമയുടെ കഥ പറഞ്ഞുകൊടുക്കുവാനുള്ള കഴിവ് എനിക്കുണ്ടെന്ന് ആ പെൺകുട്ടിക്ക് തോന്നിയല്ലോ.
ഒരിക്കൽ അമ്മയുടെ കൂടെ ആസ്പത്രിയിൽ പോയപ്പോൾ ഒരു നഴ്സ് ചോദിച്ചത് ഞാനോർത്തു.
"മകനാണ്, അല്ലെ?"
'അമ്മ പറഞ്ഞു: "അതെ."
"ബീഡിപ്പണിയായിരിക്കും അല്ലെ?"
അമ്മയ്ക്കെന്തെങ്കിലും പറയുവാൻ കഴിയുന്നതിനു മുൻപ് ഞാൻ പറഞ്ഞു: "അതെ."
പക്ഷെ, ആ നഴ്സ് പ്രായം ചെന്നവളായിരുന്നു.
എന്റെ അരികിൽ എന്റെ കഴിവിൽ വിശ്വാസമർപ്പിച്ചുകൊണ്ടിരിക്കുന്നത് ഒരു കൊച്ചു പെൺകുട്ടിയാണ്! എന്നും സൂര്യപ്രകാശവും പനിനീർപ്പൂക്കളുമുള്ള ഒരു ലോകത്തിലാണ് അവൾ ജീവിക്കുന്നത്. അവിടെ ഇരുട്ടുമൂടി, മുള്ളുനിറഞ്ഞു കിടക്കുന്ന മൂലകളേയില്ല!
ഞാനവൾക്ക് കഥ പറഞ്ഞുകൊടുത്തു.
കളി പകുതി കഴിഞ്ഞപ്പോൾ ഞാൻ കേൾക്കുവാൻവേണ്ടി അവൾ മനോഹരമായ ഒരു പാട്ടുപാടി. അതിലെ ഒരു വരി ഇങ്ങനെയായിരുന്നു:
"ജാരി, ജാരി....."
പാട്ടു അസ്സലായെന്നു പറഞ്ഞപ്പോൾ അവൾ പറയുകയുണ്ടായി: "അച്ഛനും എന്റെ പാട്ടു വലിയ ഇഷ്ടമാണ്."
അനുജന്റെ കീശയിൽനിന്ന് ഒരു ചോക്കലേറ്റ് പാക്കറ്റെടുത്ത് അവൾ പൊളിച്ചു. എനിക്കും തന്നു.
മരിക്കാൻപോകുന്ന എനിക്കാണ് അവൾ ചോക്കലേറ്റ് സൽക്കരിക്കുന്നതെന്നോർത്തപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഞാൻ പറഞ്ഞു: "വേണ്ട കുട്ടി, എനിക്ക് വേണ്ട."
എങ്കിലും അവൾ വിട്ടില്ല.
"അതെന്താ, നിങ്ങൾ ചോക്കലേറ്റ് തിന്നില്ലേ?"
"നിങ്ങൾക്കിഷ്ടമല്ലേ? എനിക്കിഷ്ടമാണ്. അമ്മ എപ്പോഴും എനിക്ക് ചോക്കലേറ്റ് തരും. നിങ്ങളുടെ അമ്മ നിങ്ങൾക്ക് ചോക്കലേറ്റ് തരാറുണ്ടോ?"
എന്റെ 'അമ്മ എനിക്ക് ചോക്കലേറ്റ് തരാറുണ്ടോ എന്ന്! ഒരുപക്ഷേ, അവൾ വിചാരിച്ചിരിക്കും ഞാനും ഒരു കുട്ടിയാണെന്ന്.
അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ ചോക്കലേറ്റ് തിന്നു.
സിനിമയവസാനിച്ചപ്പോൾ അവൾ പറഞ്ഞു:
"ഇപ്പോഴൊന്നും തീരണ്ടായിരുന്നു!"
ഞങ്ങൾ പുറത്തിറങ്ങി. സന്ധ്യയാകാറായിരുന്നു.
അവൾ ചോദിച്ചു: "നിങ്ങൾ ഇനി എപ്പോഴാണ് സിനിമയ്ക്ക് വരിക?"
ഞാനൊന്നും പറഞ്ഞില്ല.
"അടുത്തതാഴ്ച വരുമോ?"
"എന്താ വരാൻ കഴിയില്ലേ?"
എനിക്ക് തമാശ തോന്നി. ഞാൻ പറഞ്ഞു: "അമ്മ സമ്മതിച്ചാൽ വരും!"
അവൾ പൊട്ടിച്ചിരിച്ചു. "അമ്മയോടു പറയണം ഞാനും വരുന്നുണ്ടെന്ന്."
എനിക്കു ചിരിക്കുവാൻ കഴിഞ്ഞില്ല.
അനുജത്തിയും അനുജനും പോകാൻ തിരക്കുകൂട്ടുകയാണ്. ആ പെൺകുട്ടിയെ വിട്ടുപിരിയുന്നതിൽ എനിക്ക് സങ്കടം തോന്നി.
അവൾ പറഞ്ഞു:"ഞാൻ കാത്തിരിക്കും."
ഞാൻ വെറുതെ മൂളി: "ഓ"
"ചീരിയോ!"
"ഗുഡ്ബൈ!"
ആ കുട്ടികളെയും കുട്ടി അവൾ പോയി.
ഞാൻ അവളെത്തന്നെ നോക്കിനിന്നു. അവൾ വളർന്നു വലുതാകുന്നതും വിവാഹിതയാകുന്നതും ഞാൻ കണ്ടു.
എന്റെ ഹൃദയം വേദനിച്ചു. ഞാൻ ഏകാകിയാണ്. ഞാൻ ദുഃഖിതാനാണ്. പക്ഷെ, അടുത്തത നിമിഷം തന്നെ ഞാനോർമിച്ചു. ആ കുട്ടി സ്വയം സന്തോഷിക്കുകയും മറ്റുള്ളവർ സന്തോഷിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവളാണ്.
ഞാൻ തനിച്ചു വീട്ടിലേക്കു നടന്നു. ഒരിരുട്ടറയിൽ ഏറെ നേരം ശ്വാസംമുട്ടിക്കിടന്നതിനുശേഷം തുറന്ന ഒരു മൈതാനത്തിലേക്ക് കടന്നുചെന്നപോലെയുള്ള ഒരനുഭവം! മനസ്സിൽ ഞാനറിയാതെ തന്നെ ഒരു മഹത്തായ പരിവർത്താനം നടക്കുകയായിരുന്നു.
അന്ന് രാത്രി ഞാൻ വിഷംകുടിച് മരിച്ചില്ല.
അതിനുശേഷം ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു. ഞാൻ വീണ്ടും പഴയപോലെ ഒരിടത്തും സ്ഥിരമായി നില്കാതെ കഴിഞ്ഞുകൂടുകയാണ്. ഇപ്പോൾ മറ്റുള്ളവർ എന്താണ് എന്നെപ്പറ്റി പറയുന്നതെന്നറിവാൻ ഞാൻ ആഗ്രഹിക്കാറില്ല. എന്തുവേണമെങ്കിലും പറയാം. ഒരാക്ഷേപവുമില്ല.
കഴിഞ്ഞുപോയതൊക്കെ ഒരു പുകപോലെ മാത്രമേ കാണുവാൻ കഴിയുന്നുള്ളൂ. അതിൽ യുക്തിക്ക് യാതൊരു സ്ഥാനവുമില്ല. ഒരു സമാധാനമേയുള്ളൂ-മനുഷ്യന്റെ ജീവിതത്തിൽ യുക്തിക്ക് വിശദീകരിക്കാൻ കഴിയാത്ത പലതും സംഭവിക്കാറുണ്ടല്ലോ.
മഞ്ഞു നല്ലപോലെ വീണുതുടങ്ങി. ഞാൻ പോവുകയാണ്.
പ്രകാശം പരത്തുന്ന ആ പെൺകുട്ടിയെ വീണ്ടും കണ്ടുമുട്ടാതിരിക്കില്ല. ഒരു പക്ഷെ, നാനൂറോ അഞ്ഞൂറോ കൊല്ലങ്ങൾക്കു ശേഷമായിരിക്കാം. ഞാനടക്കമുള്ള എല്ലാ മനുഷ്യരും വഴിത്തിരിവിൽ സംശയിച്ചു നില്കുകയായിരിക്കും. അപ്പോഴാണ് ... നീ പൊയ്ക്കളയരുതേ!

No comments:
Post a Comment