Pages

Saturday, June 15, 2013

ആ സന്ദേശം !!!!!!!!!!!!!!!


"സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലൂടെ അതുല്യനായ സൃഷ്ടാവിലേക്ക്'

THE MESSAGE
MEDICAL EXHIBITION ON ISLAM
പാലക്കാട് (15-21 ഡിസംബര്‍ 2012)






 
സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലൂടെ അതുല്യനായ സൃഷ്ടാവിലേക്ക് എന്ന പ്രമേയത്തെ ആസ്പദമാക്കി എം. എസ്. എം. പാലക്കാട് ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടു കൂടി ഡിസംബര്‍ 15 മുതല്‍ 21 വരെ പാലക്കാട് സ്റ്റേഡിയം മൈതാനിയില്‍ വെച്ച് മെഡിക്കല്‍ എക്സിബിഷന്‍ സംഘടിപ്പിച്ചു. . എസ്. എം. കേരളാ യുവജന സമ്മേളനത്തോടനുബന്ധിച്ചാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്

 

ഒന്നുമില്ലായ്മയില്‍ നിന്നുമാരംഭിച്ച മനുഷ്യന്റെ സൃഷ്ടിപ്പും, തുടര്‍ന്നുള്ള അവന്റെ ഓരോ കാല്‍വെപ്പും ഖബറിലേക്കണെന്നും, അവന്റെ സൃഷ്ടിപ്പിന്റെ പിന്നിലുള്ള അത്ഭുത വൈഭവങ്ങളേയും സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടുത്താന്‍ സംഘാടകര്‍ക്ക് സാധിച്ചു. ഗര്‍ഭസ്ഥശിശുവിന്റെ വിവധ ഘട്ടങ്ങള്‍, മനുഷ്യ മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍, വൃക്ക, ഹൃദയം, വന്‍കുടല്‍, ചെറുകുടല്‍ തുടങ്ങി മനുഷ്യന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, അവയെ ബാധിക്കുന്ന രോഗങ്ങള്‍, മനുഷ്യ അസ്ഥികള്‍ അതിന്റെ ഘടന എന്നിങ്ങനെ ഒരു മനുഷ്യശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും 42 സ്റ്റാളുകളിലായിട്ടാണ് ഒരുക്കിയത്.



പ്രദര്‍ശനത്തിനു 40 സ്ഥിരം സന്നദ്ധ സേവകര്‍ സ്റ്റാളുകളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് വിശദാംശങ്ങള്‍ പകര്‍ന്നു നല്‍കി. ഏഴു ദിവസം നീണ്ടു നിന്ന പ്രദര്‍ശനത്തില്‍ ഏകദേശം ഇരുപത്തൊന്നയിരത്തില്‍ പരം ആളുകള്‍ സന്ദര്‍ശിച്ചു.














































No comments:

Post a Comment