Pages

Thursday, August 1, 2013

ആഢ്യനായ കൂട്ടുകാരാൻ

          കാലങ്ങൾ കഴിയുന്തോറും  നമ്മുടെയെല്ലാം ജീവിതവുമായി ബന്ധപ്പെട്ട  വ്യക്തികളും  സംഭവങ്ങളും; കഥാപാത്രങ്ങളുടെയും , കഥകളുടെയും  ചമയങ്ങൾ എടുത്തണിയും. അവയ്ക്ക്  പലതും നമ്മോട്  പറയാനുണ്ടാകും. പല വ്യക്തികളും നമ്മുടെ മനസ്സിൽ , വൈരം പോലെ ഒളിമങ്ങാതെ തങ്ങി നില്ക്കും. അത്തരത്തിൽ എന്റെ മനസ്സിൽ തങ്ങി നിക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് . അവനിലൂടെ  ഞാൻ പഠിച്ച പാഠവും.


               നമുക്ക് അറിവോ പരിചയമോ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് എന്നും  ഒരു ഭയവും മുൻവിധിയും  നിലനിൽക്കും  എന്നത്  മനുഷ്യ സഹജമാണ്. അങ്ങിനെ ഒരു ഭയവുമായാണ്  ഞാൻ എന്റെ കലാലയത്തിലേക്ക്  കയറിചെല്ലുന്നത്‌. അവിടെ വച്ചാണ് ഞാൻ ആഢ്യനായ ആ കൂട്ടുകാരനെ കാണുന്നത്. അക്ഷരാർത്ഥത്തിൽ തന്നെ അവൻ ആഢ്യനായിരുന്ന. ഉന്നത സവർണ  ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചവൻ. വാക്കിലും നോക്കിലും ആഢ്യത്വം  സൂക്ഷിക്കുന്നവൻ. പക്ഷെ നിർമ്മലവും നിഷ്കളങ്കവുമായ ഒരു മനസ്സ്  അവനുണ്ടെന്നു വൈക്കാതെ ഞാൻ മനസ്സിലാക്കി.

                   എന്റെ ഭയത്തെ കുറിച്ച്  ഞാൻ പറഞ്ഞില്ലല്ലോ? ഞാൻ ജീവിച്ചിരുന്നത്  ബ്രാഹ്മണ കുടുംബത്തിൽ പെട്ടവർ അന്യ ജാതികാരെയോ  അന്യ മതസ്ഥരേയോ തങ്ങളുടെ വീടുകളിൽ കയറ്റാറില്ല (പുറത്തു എത്ര സൗഹൃദം കാണിച്ചാലും) എന്ന ചിന്തയോടെയാണ്. അതുകൊണ്ട് തന്നെ ഓണത്തിന്  വീട്ടിലേക്കുള്ള അവന്റെ ക്ഷണം സ്വീകരികണമോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചു. എന്തായാലും പോയിനോക്കാം എന്ന് നിശ്ചയിച്ചു (അവന്റെ ക്ഷണം നിരസ്സിക്കാനാവാത്ത തലത്തിലേക്ക്  ഞങ്ങളുടെ സൗഹൃദം വളർന്നു  കഴിഞ്ഞിരുന്നു). അവന്റെ നാട്ടിൽ  എത്തുന്നത് വരെ എന്റെ ഉള്ളിൽ  ഭയമായിരുന്നു. അവന്റെ  അച്ഛനും, അമ്മയും ജ്യേഷ്ഠനും എന്ത്  വിചാരിക്കും അവരുടെ ശുദ്ധത്തിനു എന്റെ സാന്നിധ്യം കളങ്കം ചാർത്തുമോ?? എന്നെല്ലാമുള്ള  ചിന്ത എന്നെ മഥിച്ചുകൊണ്ടേയിരുന്നു.

             അങ്ങനെ ഞാൻ  അവന്റെ നാട്ടിൽ  എത്തി. അവൻ ബസ്‌സ്റ്റോപ്പിൽ തന്നെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. അവന്റെ  പ്രകൃതിരമണീയമായ  ഗ്രാമത്തിലൂടെ  നടക്കുമ്പോഴും മനസ്സിലെ  ആദി തീർന്നിരുന്നില്ല. പക്ഷെ  അവന്റെ  വീട്ടിൽ എത്തിയത് മുതൽ  ആ ഭയം മെല്ലെ മെല്ലെ നീങ്ങാൻ തുടങ്ങി.  അവന്റെ വീട്ടിൽ കഴിയുന്ന ഓരോ നിമിഷത്തിലും ആ വീടിനോടുള്ള അപരിചിതത്വം കുറഞ്ഞു കുറഞ്ഞു വന്നു. ഉച്ചയായപോഴേക്കും ഞാൻ മറ്റൊരുവീട്ടിലാണെന്നുള്ള ചിന്തയേ ഇല്ലാതായി. അത് മറ്റൊരു വീടാണെന്നു  തോന്നിയത്  വീട്ടിൽ എപ്പോഴും  ഉണ്ടാവാറുള്ള മത്സ്യമാംസാദികളുടെ അസാന്നിദ്ധ്യം  മാത്രമായിരുന്നു. രുചികരമായ സദ്യയും അതിലേറെ ഹൃദ്യമായ  പെരുമാറ്റവുമായാനാണ്  അവർ എന്നെ യാത്രയാകിയത്. "വസുധൈവ കുടുംബകം" എന്ന  ആർഷ വാക്യം പ്രാവർത്തികമാകുന്നത്  എനിക്ക്  കാണാമായിരുന്നു.അങ്ങോട്ട്‌ പോകുമ്പോൾ എന്റെ ഉള്ളു നിറയെ ഭയമായിരുന്നു എങ്കിൽ തിരിച്ചു പോരുമ്പോൾ, അവരെ വളരേയധികം  തെറ്റുധരിച്ചുപോയല്ലോ എന്നാ കുറ്റബോധമായിരുന്നു  മനസ്സ് നിറയേ.  

                             ഒരു സമൂഹത്തോട് മുഴുവൻ ഉണ്ടായിരുന്ന മുൻധാരണ തിരുത്താൻ സഹായിച്ച ആഢ്യനായ കൂട്ടുകാരന്  ഒരായിരം നന്ദി !!!!!!!
          
                                   

No comments:

Post a Comment