ഇന്ന് പഴയ പാഠപുസ്തകങ്ങള്‍ നോകിയപ്പോള്‍ കിട്ടിയ ഏഴാം തരത്തിലെ മലയാളം പുസ്തകത്തില്‍ നിന്ന് ഒരു കവിത :
മഴു തിന്ന മാമാരക്കൊമ്പില് തനിച്ചിരു-
ന്നൊടിയാച്ചിറകു ചെറുതിളക്കി
ഒരു പാട്ടു പിന്നെയും
ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരിക്കാട്ടുപക്ഷി
മഴു തിന്ന മാമാരക്കൊമ്പില് തനിച്ചിരു-
ന്നൊടിയാച്ചിറകു ചെറുതിളക്കി
നോവുമെന്നോര്‍ത്തോ ? പതുക്കെയനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു!
ഇടറുമിഗ്ഗാനമൊന്നേറ്റു പാടാന്‍ കൂടെ-
യിണയില്ല കൂട്ടിന്നു കിളികളില്ല
പതിവുപോല്‍ കൊത്തിപ്പിരിഞ്ഞുപോയ് മേയ്ചൂടി-
ലടവെച്ചുണര്ത്തിയ കൊച്ചുമക്കള്‍
ആര്കുമാല്ലാതെ, വെളിച്ചവും ഗാനവും
കാറ്റും മനസ്സില്‍ കുടിയിരുത്തി
വരവായോരന്തിയെക്കണ്ണാലുഴിഞ്ഞുകോ-
ണ്ടൊരു കൊച്ചുരാപൂവുണര്ന്ന നേരം
ഒരു പാട്ടുകൂടിപ്പതുക്കെ മൂളുന്നിതാ
ചിരകോടിഞ്ഞു ള്ളോരിക്കാട്ടുപക്ഷി !
********************************************
ഇരുളില്‍ തിളങ്ങുമിപ്പാട്ടു കേള്‍ക്കാന്‍ കൂടെ
മരമുണ്ടു മഴയുണ്ടു കുളിരുമുണ്ട്!
നിഴലുണ്ടു പുഴയുണ്ട്, തലയാട്ടുവാന്‍ താഴെ
വഴിമാരച്ചോട്ടിലെപ്പുല്ലുമുണ്ട്!...
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്തു
താരുകളുണ്ടു താരങ്ങളുണ്ട് !
അപ്പട്ടിലാഹ്ലാദത്തേനുണ്ട്, കനിവെഴും
സ്വപ്നങ്ങളുണ്ട്, കണ്ണീരുമുണ്ട്!.....
*******************************************
ഒരു പാട്ട് പിന്നെയും പാടവേ തന് കൊച്ചു
ചിറകിന്റെ നോവു മറന്നുപോകെ
ഇനിയും പറക്കില്ലയെന്നതോര്ക്കാതെയാ
വിരിവാനമുള്ളാല്‍ പുണര്‍ന്നുകൊണ്ടേ
വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്
ഒട്ടച്ചിറകിന്റെ താളമോടെ
ഒരു പാട്ടു വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരിക്കാട്ടു പക്ഷി!...........
ചിറകിന്റെ നോവു മറന്നുപോകെ
ഇനിയും പറക്കില്ലയെന്നതോര്ക്കാതെയാ
വിരിവാനമുള്ളാല്‍ പുണര്‍ന്നുകൊണ്ടേ
വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്
ഒട്ടച്ചിറകിന്റെ താളമോടെ
ഒരു പാട്ടു വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരിക്കാട്ടു പക്ഷി!...........
കുറിഞ്ഞിപ്പൂക്കള്‍ ] [സുഗതകുമാരി

feeling peom
ReplyDelete