Pages

Friday, July 27, 2012

ഒരു പാട്ടു പിന്നെയും

       ഇന്ന് പഴയ  പാഠപുസ്തകങ്ങള്‍ നോകിയപ്പോള്‍ കിട്ടിയ ഏഴാം തരത്തിലെ മലയാളം പുസ്തകത്തില്‍ നിന്ന് ഒരു കവിത  :


ഒരു പാട്ടു പിന്നെയും 







ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരിക്കാട്ടുപക്ഷി

മഴു തിന്ന മാമാരക്കൊമ്പില്‍ തനിച്ചിരു-
ന്നൊടിയാച്ചിറകു ചെറുതിളക്കി 

നോവുമെന്നോര്‍ത്തോ ?   പതുക്കെയനങ്ങാതെ 
പാവം പണിപ്പെട്ടു പാടിടുന്നു!

ഇടറുമിഗ്ഗാനമൊന്നേറ്റു  പാടാന്‍ കൂടെ-
യിണയില്ല  കൂട്ടിന്നു  കിളികളില്ല 

പതിവുപോല്‍ കൊത്തിപ്പിരിഞ്ഞുപോയ് മേയ്ചൂടി-
ലടവെച്ചുണര്‍ത്തിയ  കൊച്ചുമക്കള്‍ 

ആര്‍കുമാല്ലാതെ, വെളിച്ചവും  ഗാനവും 
കാറ്റും  മനസ്സില്‍ കുടിയിരുത്തി 

വരവായോരന്തിയെക്കണ്ണാലുഴിഞ്ഞുകോ-
ണ്ടൊരു കൊച്ചുരാപൂവുണര്‍ന്ന നേരം 

ഒരു പാട്ടുകൂടിപ്പതുക്കെ  മൂളുന്നിതാ 
ചിരകോടിഞ്ഞു ള്ളോരിക്കാട്ടുപക്ഷി !

********************************************

ഇരുളില്‍ തിളങ്ങുമിപ്പാട്ടു കേള്‍ക്കാന്‍ കൂടെ 
മരമുണ്ടു മഴയുണ്ടു  കുളിരുമുണ്ട്!

നിഴലുണ്ടു പുഴയുണ്ട്, തലയാട്ടുവാന്‍ താഴെ 
വഴിമാരച്ചോട്ടിലെപ്പുല്ലുമുണ്ട്!...

ആരുമില്ലെങ്കിലെന്തായിരം കൊമ്പത്തു 
താരുകളുണ്ടു  താരങ്ങളുണ്ട് !

അപ്പട്ടിലാഹ്ലാദത്തേനുണ്ട്,  കനിവെഴും
സ്വപ്നങ്ങളുണ്ട്,  കണ്ണീരുമുണ്ട്!.....    

*******************************************

ഒരു പാട്ട് പിന്നെയും പാടവേ തന്‍ കൊച്ചു
ചിറകിന്റെ  നോവു  മറന്നുപോകെ

ഇനിയും പറക്കില്ലയെന്നതോര്‍ക്കാതെയാ
വിരിവാനമുള്ളാല്‍  പുണര്‍ന്നുകൊണ്ടേ

വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്
ഒട്ടച്ചിറകിന്റെ  താളമോടെ

ഒരു പാട്ടു  വീണ്ടും തെളിഞ്ഞു  പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരിക്കാട്ടു  പക്ഷി!...........


കുറിഞ്ഞിപ്പൂക്കള്‍ ]                    [സുഗതകുമാരി 


 
  

1 comment: